24 April 2024 Wednesday

കേരളത്തിലെ സ്വർണവിലയിൽ വീണ്ടും മാറ്റം പവന് 42,880

ckmnews

കയറിയും ഇറങ്ങിയും കേരളത്തിലെ സ്വർണവില  കഴിഞ്ഞ രണ്ടു ദിവസമായി മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വർണവില എങ്കിൽ, ഫെബ്രുവരി ആറിന് വീണ്ടും വിലക്കയറ്റമാണ്. ഒരു പവൻ സ്വർണത്തിന്  42,120 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ രണ്ടു ദിവസമായി 41,920 രൂപയായിരുന്നു ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഒരു പവന് 42,880 രൂപ എന്ന വിലയാണ്.

2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക


ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)

ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

ഫെബ്രുവരി 3: 42,480

ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ഫെബ്രുവരി 6: 42,120


അടുത്തിടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്ന് സ്വർണവില കുതിച്ചുയരുന്നത് വിവാഹ സീസണിൽ ആഭരണങ്ങൾ മൊത്തമായി വാങ്ങാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി മാറിയിരുന്നു.


ഉൽപ്പാദനച്ചെലവ്, തൊഴിലാളികൾക്കുള്ള കൂലി, എക്സൈസ് നികുതികൾ, സംസ്ഥാന-നിർദ്ദിഷ്ട നികുതികൾ, പൂർത്തിയായ ആഭരണങ്ങളുടെ അധിക ജിഎസ്ടി എന്നിവ ഉൾപ്പെടുന്നതാണ് സ്വർണാഭരണങ്ങളുടെ വില ഓരോ സംസ്ഥാനത്തും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് നിർണ്ണയിക്കുന്ന ഘടകങ്ങൾ.


സ്വർണത്തിന്റെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ആഗോളതലത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് ഇവിടം. ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ ചരക്ക് എന്ന നിലയിൽ, സ്വർണ്ണത്തിന് ഇന്ത്യയിൽ ഉയർന്ന നികുതി നിരക്കുണ്ട്. ഇത് രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് വളരെയധികം വർദ്ധിപ്പിക്കുന്നു