01 April 2023 Saturday

'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ckmnews

പൊന്നാനി : പൊന്നാനി ചന്തപ്പടിയിൽ 2003 മുതൽ പ്രവർത്തിച്ചു വരുന്ന 'ദി ആര്യവൈദ്യ ഫാർമസി' (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 7 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആരോഗ്യ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഡോ. പ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. ഡോ. ഷിയാസ് ഹുറൈർകുട്ടി, ഡോ. നിയാസ് ഹുറൈർകുട്ടി, ഡോ. ഹനീൻ അബൂബക്കർ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരിക്കും.

സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് 10 ശതമാനം വിലക്കുറവിൽ മരുന്നുകൾ വാങ്ങിക്കുന്നതിനായുള്ള അവസരവും ആയുർവേദ ബോധവൽക്കരണ ക്ലാസും അധികൃതർ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുവാനും മറ്റു അന്വേഷണങ്ങൾക്കുമായി 0494 2665 703, 9495 809 285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.