20 April 2024 Saturday

താമസ സ്ഥലത്ത് ഒന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് ചികില്‍സയിലായിരുന്ന തൃത്താല സ്വദേശി മരിച്ചു

ckmnews


സലാല : സലാലയില്‍ താമസ സ്ഥലത്ത് ഒന്നാം നിലയില്‍ നിന്നും താഴേക്ക് വീണ് ചികില്‍സയിലായിരുന്ന തൃത്താല സ്വദേശി മരിച്ചു.

കൊപ്പം തൃത്താല സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ (52) ആണ് മരിച്ചത്  .നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്ന് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.