20 April 2024 Saturday

പൊറൂക്കര താലപ്പൊലി മഹോത്സവം നാളെ

ckmnews



എടപ്പാൾ: പൊറൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നാളെ  വിവിധ പരിപാടികളോടെ ആഘോഷിക്കും. നിർമ്മാല്യദർശനം , വാകച്ചാർത്ത്, മഹാഗണപതി ഹോമം, ഹരിനാമകീർത്തനാലാപനം, ഉഷപൂജ, സോപാനസംഗീതം, തുടർന്ന് നിത്യ നിദാനപൂജകൾക്ക്‌ ശേഷം പറവെപ്പ്  ലളിതാ സഹസ്രനാമലാപനം  ഉച്ചപൂജ വൈകിട്ട് 3.30 ഓടെ ഗജവീരന്മാരുടെയും പഞ്ചവാദത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. ശുകപുരം രഞ്ജിത്തും സംഘവും  അവതരിപ്പിക്കുന്ന  മേളം വിവിധ ദേശക്കാരുടെ താളമേള വർണ്ണലയങ്ങളോടുകൂടിയ വരവുകൾ രാത്രി 9ന് മട്ടന്നൂർ ശ്രീരാഗ് ചിറക്കൽ നിധീഷ്  എന്നിവരുടെ നേതൃത്വത്തിൽ ഇരട്ടത്തായമ്പക കേളി കൊമ്പു പറ്റ് കുഴൽപ്പറ്റ്  തുടർന്ന് താലപ്പൊലി  എഴുന്നള്ളിപ്പ് പഞ്ചവാദ്യം മേളം ഇടക്ക പ്രദക്ഷിണം ധ്വജാവ രോഹണത്തോടെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും.