01 April 2023 Saturday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വാട്ടർ എടിഎം ഉദ്ഘാടനം ചെയ്തു

ckmnews


 

എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൽ  എരമംഗലത്ത് വാട്ടർ  എ. ടി. എം ൻ്റെ   പ്രവർത്തോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു.2022 - 2023 വാർഷിക പദ്ധതിയിൽ 10 ലക്ഷം  രൂപ വകയിരുത്തിയാണ്  എരമംഗലം വെളിയങ്കോട്  അങ്ങാടികളിൽ വാട്ടർ   വാട്ടർ എടിഎം. സ്ഥാപിക്കുന്ന പദ്ധതിക്ക്  തുടക്കം കുറിച്ചത്.മണിക്കൂറിൽ 500 ലിറ്റർ കപ്പാസിറ്റിയുള്ള റിവേഴ്സ്  ഓസ്മോസിസ് ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫുൾ ഓട്ടോമാറ്റിക്ക് ഫിൽറ്ററേഷൻ ,കൂളർ  സംവിധാനമാണ് വാട്ടർ എ.ടി. എമ്മിൽ  സ്ഥാപിച്ചിട്ടുള്ളത്.കൂടാതെ  അൾട്രാവയലറ്റ് ശുദ്ധീകരണവും  നല്കിയിട്ടുള്ളതിനാൽ  പൂർണ്ണമായും  അണുവിമുക്കമായ  ശുദ്ധജലം  ഉറപ്പ് വരുത്തിയാണ്  നല്കുന്നത്.ഒരു രൂപക്ക് ഒരു ലിറ്റർ അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ  വെള്ളം ലഭിക്കുന്ന ക്രമീകരണവുമുണ്ട്.നാണയം നിക്ഷേപിക്കുന്ന മുറക്ക് രണ്ട് പ്രത്യേക സംവിധാനത്തിലൂടെയാണ് കുപ്പികളിൽ വെള്ളമെത്തുന്നത്.പഞ്ചായത്ത്   വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് , ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ഹുസൈൻ പാടത്തകായിൽ , റ്സലത്ത് സെക്കീർ , റമീന ഇസ്മയിൽ , ഷീജ സുരേഷ് , സുമിത രതീഷ്  , പി. പ്രിയ, കെ. വേലായുധൻ , ഹസീന ഹിദായത്ത് , പഞ്ചായത്ത് സെക്രട്ടറി  വി.എ.ഉണ്ണികൃഷ്ണൻ   തുടങ്ങിയവർ സംബന്ധിച്ചു.