01 April 2023 Saturday

കടങ്ങോട് മല്ലന്‍ക്കുഴി കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി: തിരച്ചിൽ ആരംഭിച്ചു.

ckmnews

കടങ്ങോട് മല്ലന്‍ക്കുഴി കുളിക്കാനിറങ്ങിയ മധ്യവയസ്‌കനെ കാണാതായി: തിരച്ചിൽ ആരംഭിച്ചു.


കുന്നംകുളംകടങ്ങോട് മല്ലന്‍ക്കുഴി കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി  കാണാതായ മധ്യവയസ്‌കനായുള്ള തിരച്ചിൽ ആരംഭിച്ചു.പഴയന്നൂർ കല്ലേപ്പാടം സ്വദേശി ജോബിയെയാണ്

 കാണാതായത്.കടങ്ങോട് സ്വകാര്യ എസ്റ്റേറ്റില്‍ റബ്ബര്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു  ജോബി.ഞായറാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം.എരുമപ്പെട്ടി പൊലീസും ഫയര്‍ ഫോഴ്‌സുമെത്തി ഞായറാഴ്ച്ച തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.രാത്രിയിൽ തിരച്ചിൽ ദുഷ്കരമായതിനാൽ  നിർത്തി വെച്ച തിരച്ചിലാണ്

 ഇന്ന് കാലത്ത്‌ വീണ്ടും

ആരംഭിച്ചത്.