Pathanamthitta
പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്; 70 പവന്‍ സ്വര്‍ണം മോഷ്ടിച്ച് ജീവനക്കാരന്‍

പന്തളം : പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് പണയ ഉരുപ്പടിയായി ബാങ്കില്‍ ഉണ്ടായിരുന്ന 70 പവന്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് മോഷ്ടിച്ചു. മോഷ്ടിച്ച് സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ച് അര്‍ജുന്‍ ലോറുകളും ജെസിബിയും വാങ്ങി. ജീവനക്കാരന്‍ ബാങ്കിലെ സ്വര്‍ണം മോഷ്ടിച്ചിട്ടും ഇതുവരെ പരാതി നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല.