27 March 2023 Monday

ചങ്ങരംകുളത്തും മാങ്കുളത്തും വാഹനാപകടം:4 പേർക്ക് പരിക്ക്

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്തും വളയംകുളം മാങ്കുളത്തും ഉണ്ടായ വാഹനാപകടത്തിൽ 4 പേർക്ക് പരിക്കേറ്റു.മാങ്കുളത്ത് തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.വളയംകുളം മാങ്കുളത്ത് താമസിക്കുന്ന പുളിക്കപ്പള്ളി മണാലിൽ മുഹമ്മദ്(65)നാണ് പരിക്കേറ്റത്.പരിക്കേറ്റ മുഹമ്മദിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം ഹൈവേയിൽ സൺറൈസ്  ഹോസ്പിറ്റലിലിന് സമീപം ബൈക്കിൽ വാനിടിച്ച് ബൈക്ക് യാത്രികരായ കുടുംബത്തിന് പരിക്കേറ്റു.കോലിക്കരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്ന

അകലാട് സ്വദേശി കുന്നിക്കൽ ഇസ്ഹാഖ്(42)ഭാര്യ ആയിഷ (36) മകൾ ഇസ്റ(3)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു