Guruvayur
ഗുരുവായൂർ സബ് ഡിവിഷനിൽ ഗുണ്ടവേട്ട; 30 പേർ അറസ്റ്റിൽ

ഗുരുവായൂർ: സബ് ഡിവിഷൻ കീഴിൽ നടന്ന ഗുണ്ടാ വേട്ടയിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട 30 പേരെ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. വടക്കേക്കാട്, ചാവക്കാട്, ഗുരുവായൂർ, പാവറട്ടി, സ്റ്റേഷൻ പരിധികളിൽ നിന്നാണ് മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം പത്തോളം പേർ അറസ്റ്റിലായി.