20 April 2024 Saturday

ഇന്‍ഹൗസ് രക്തദാന ക്യാമ്പില്‍ 24 പേര്‍ രക്തം ദാനം ചെയ്തു

ckmnews

ഇന്‍ഹൗസ് രക്തദാന ക്യാമ്പില്‍ 24 പേര്‍ രക്തം ദാനം ചെയ്തു


മഞ്ചേരി: BDK ഏറനാട് താലൂക്ക് കമ്മിറ്റിയും  HMC CHARITABLE SOCIETY യും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച ഇൻഹൗസ് രക്തദാന ക്യാമ്പിൽ  24 സുമനസ്സുകൾ രക്തദാനം ചെയ്തു.

ഏതൊരു  എമർജൻസി  സാഹചര്യവും മറികടക്കാനുള്ള ഏക വഴി ബ്ലഡ് ബാങ്കിൽ എപ്പോഴും സ്റ്റോക്ക് നിലനിർത്തുക എന്നത് മാത്രമാണ്. കൊറോണ മഹാമാരിയുടെ  ഭീതി ഇന്നും രക്തദാനത്തിൽ നിന്നും വിട്ട് നിൽക്കാൻ പലരേയും നിർബന്ധിക്കുന്നെണ്ടെങ്കിലും , ഭീതി അല്ല ജാഗ്രതയാണ് വേണ്ടെതെന്നു നല്ല ബോധ്യമുള്ള 24 സുമനസ്സുകൾ പ്രത്യേകം  നന്ദി അർഹിക്കുന്നു.

ക്യാമ്പിനു bdk erand കോഓർഡിനേറ്റർമാരായ അബു മൈത്ര, പ്രസീത മഞ്ചേരി, റാഷിദ് കാളികാവ്, ജ്യോതി അറവങ്കര HMC charitable society volunteers ഉം നേതൃത്വം നൽകി

ഇന്ന് രക്തദാനം ചെയ്ത എല്ലാ ചുണകുട്ടികൾക്കും BDK മലപ്പുറത്തിന്റെ അഭിനന്ദനങ്ങൾ