23 April 2024 Tuesday

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ckmnews

തിരുവനന്തപുരം : എം സി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.