28 March 2024 Thursday

സിഐഎടി ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽകരണ റാലി നടത്തി

ckmnews

സിഐഎടി ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽകരണ റാലി നടത്തി


പൊന്നാനി:ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് പൊന്നാനി സിഐഎടി ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽകരണ റാലി നടത്തി.പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്,ക്യാൻസർ രോഗികൾക്കുള്ള ധനസമഹരണം എന്നിവയും നടന്നു.പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.സിഐഎടി

ചീഫ് ഓപ്പറേഷൻ ഓഫീസർ ഫാസിൽ കാനോലി അധ്യക്ഷനായി,എച്ച്ഒഡി ദിവ്യ വസുദേവ് സ്വാഗതവും ജനറൽ മാനേജർ ഫാഹിസ കബീർ നന്ദിയും പറഞ്ഞു.ഹെൽത്ത്‌ ക്ലബ്‌ ക്യാപ്റ്റൻ അർഷിദ ധന സമാഹാരണത്തിന് നേതൃത്വം വഹിച്ചു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധയാകർഷിച്ചു.കളക്ഷൻ നടത്തിയ ഫണ്ട്‌ പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചിലവിലേക്ക് ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈമാറും