01 April 2023 Saturday

അക്കിക്കാവ് പൂരം വർണ്ണാഭമായി ആഘോഷിച്ചു

ckmnews

അക്കിക്കാവ് പൂരം വർണ്ണാഭമായി ആഘോഷിച്ചു


പെരുമ്പിലാവ്:അക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം

വർണ്ണവുമായി ആഘോഷിച്ചു. തന്ത്രി വടക്കേടത്തു നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും ഇരുനൂറോളം നടപ്പറയും ഉണ്ടായി. ശനിയാഴ്ച്ച ഉച്ചയ്ക്ക് 17

ഗജവീരന്മാർ അണിനിരന്ന കൂട്ടിഎഴുന്നള്ളിപ്പ് നടന്നു.ഗജവീരൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റി.വെള്ളിത്തിരുത്തി പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ മേളം ഉണ്ടായി. സന്ധ്യയ്ക്ക് നാട്ടാചാരങ്ങളുടെ ഭാഗമായുള്ള വേല വരവും രാത്രി താലത്തോടെയുള്ള പാട്ടത്തിൽ പറയും ഉണ്ടായി. വിവിധ പ്രാദേശിക കമ്മിറ്റികളുടെ കരിങ്കാളിക്കൂട്ടം, ശിങ്കാരിമേളം, പ്രാചീന കലാരൂപങ്ങൾ എന്നിവ കൊണ്ട് പൂരം

വർണ്ണാഭമായി.പുലർച്ചയുള്ള എഴുന്നള്ളിപ്പിനും പാനയ്ക്കും ശേഷം പൂരം കൊടിയിറങ്ങി