20 April 2024 Saturday

ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി ക്ഷേത്രോത്സവം വർണ്ണാഭമായി സമാപിച്ചു

ckmnews

ചിയ്യാനൂർ മാങ്കുന്നത്ത്  ഭഗവതി ക്ഷേത്രോത്സവം വർണ്ണാഭമായി സമാപിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രോത്സവം വർണ്ണാഭമായി ആഘോഷിച്ചുവെള്ളിയാഴ്ച.പുലർച്ചെ നിർമ്മാല്യ ദർശനം,അഭിഷേകം,ഗണപതിഹോമം,ഉഷപൂജ,നടക്കൽ പറവെപ്പ് തുടയവ നടന്നുാ,തുടർന്ന് 11 മണിയോടെ ഉച്ചപൂജയും നടന്നു.ഉച്ചക്ക് 3 മണിയോടെ മേളത്തോട് കൂടിയ പൂരം എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി.തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് ശിങ്കാരിമേളം തമ്പോറം,കാവടിയാട്ടം,തെയ്യം തിറ തുടങ്ങിയ വിവിധ വര വരവുകളും ക്ഷേത്രമൈതാനത്ത് എത്തി.ദീപാരാധനക്ക് ശേഷം കളംപൂജ,അത്താഴപൂജ എന്നിവ നടന്നു.രാത്രി 10 മണിയോടെ സ്റ്റേജ് ഷോയും ഉണ്ടായി.ശനിയാഴ്ച പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവം സമാപിച്ചു