28 March 2024 Thursday

മൂക്കുതല ഹൈസ്കൂൾ 97 എസ് എസ് എൽ സി ബാച്ച് സമാഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഹൈസ്കൂൾ 97 എസ് എസ് എൽ സി ബാച്ച് സമാഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല ഹൈസ്കൂൾ 97 എസ് എസ് എൽ സി ബാച്ച് സമാഗമവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.ചടങ്ങിൽ 

മികച്ച ഉർദു അധ്യാപകനുള്ള മഹാരാഷ്ട്ര ഗവണ്മെന്റിന്റെ

എംജി പട്ടേൽ നാഷണൽ പുരസ്ക്കാരം നേടിയ മൂക്കുതല സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ചാലിശ്ശേരി സ്‌കൂൾ അധ്യാപകനുമായ വിപി ഫൈസൽ മാഷിനെ അനുമോദിച്ചു.പ്രവാസികളടക്കമുള്ള പൂർവ്വവിദ്യാർത്ഥി സുഹൃത്തുക്കൾ ചേർന്നാണ് ബാച്ച് സംഗമം സംഘടിപ്പിച്ചത്.കുമാരി അനുശ്രീ നാരായണൻ പ്രാർത്ഥന ചൊല്ലി തുടങ്ങിയ ചടങ്ങിൽ ദിനേഷ് തലാപ്പിൽ സ്വാഗതം പറഞ്ഞു.മഹേഷ്‌കുമാർ എംകെ അദ്ധ്യക്ഷത വഹിച്ച  പരിപാടി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും നിരൂപകനുമായ ജയേന്ദ്രൻ മേലഴിയം മുഖ്യാതിഥിയായി.ചടങ്ങിൽ സ്കൂൾ കായിക മേളയിൽ ജില്ലാ, സംസ്ഥാന കായിക മേളകളിൽ സ്വർണ്ണ മെഡൽ  നേടിയ കായിക പ്രതിഭകളായ പ്രാർത്ഥന യുപി, മേഘ പിഎം, മീര പിഎം,സെയ്ഫ് ആദം ഖാദർ, അശ്വതി വിവി,ഇമ്രാൻ ടി എന്നിവരെ അനുമോദിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു.ആശംസകൾ അറിയിച്ചു കൊണ്ട് സ്‌കൂളിലെ അധ്യാപകരായ ശ്രീകാന്ത് മാഷ്, കുമാർ മാഷ്‌, 97 ബാച്ച് സുഹൃത്തുക്കളായ ഷെറീന മാന്തടം, നിഷ മുസ്തഫ,ദീപ, മഞ്ജു, ധന്യ, സതീഷ് , ഇസ്മായിൽ എന്നിവർ സംസാരിച്ചു.പങ്കെടുത്ത അതിഥികൾക്ക് ബാച്ചിന്റെ സ്നേഹ സമ്മാനം നൽകി.വിവിധ കലാപരിപാടികളോട് കൂടി നടത്തിയ പരിപാടിക്ക് ദിവ്യ നന്ദി പറഞ്ഞു.