29 March 2024 Friday

ഒരു വർഷത്തിനിടെ മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിനെ ആദരിച്ചു

ckmnews

ഒരു വർഷത്തിനിടെ മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിനെ ആദരിച്ചു


ചങ്ങരംകുളം:ഒരു വർഷത്തിനിടെ മൂന്ന് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ കവി രുദ്രൻ വാരിയത്തിനെ ആദരിച്ചു.കുന്നംകുളത്ത് വെച്ചു നടന്ന എൽഐ സി എ ഒ ഐ യുടെ സമ്മേളനത്തിലാണ് ആദരവ് നൽകിയത്.സംഘടനയുടെ പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.സെക്രട്ടറി   ഷൈലജ മണികണ്ഠൻ.ജോയിന്റ് സെക്രട്ടറിമാർ സുരേഷ് കടവല്ലൂർ,ബീന ജോയ്,ജയ പിപി.പ്രസിഡന്റ് റഷീദ്

വൈസ് പ്രസിഡന്റ്മാർ  ജയൻ കടവല്ലൂർ, രജനി ചങ്ങരംകുളം,അജിത കുന്നംകുളം,രാജലഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

സി ഐ ടി യു ഏരിയ പ്രസിഡന്റ് എം എൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ,സി ചന്ദ്രൻ,ഇ ബാലകൃഷ്ണൻ. ടി എസ് ഷെനിൽ . വത്സൻ മാളിയേക്കൽ സി ജി മോഹൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രദീപ് സ്വാഗതവും ഷൈലജ നന്ദിയും പറഞ്ഞു