23 April 2024 Tuesday

കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

ckmnews

തൃശൂർ : തൃശൂർ കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞ് പാപ്പാൻമാരെ ആക്രമിച്ചത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവമുണ്ടായത്. പുലർച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിന് നാലോടെയാണ് എലിഫന്റ സ്ക്വാഡിന് തളക്കാൻ കഴിഞ്ഞത്.