24 April 2024 Wednesday

സ്കൂൾ സോഷ്യൽ സർവീസ് സ്കീം:വെളിയംകോട് സ്കൂളിൽ യൂണിറ്റ് തല പ്രവർത്തനം ആരംഭിച്ചു

ckmnews

സ്കൂൾ സോഷ്യൽ സർവീസ് സ്കീം:വെളിയംകോട് സ്കൂളിൽ യൂണിറ്റ് തല പ്രവർത്തനം ആരംഭിച്ചു


എരമംഗലം:സാമൂഹ്യ സേവനം വളർന്നുവരുന്ന തലമുറയുടെ കടമ കൂടിയാണെന്ന ഓർമ്മപ്പെടുത്തലുമായി സംസ്ഥാനത്ത് തുടക്കംകുറിക്കുന്ന എസ് എസ് എസ് എസ് പദ്ധതി പൊന്നാനി സബ് ജില്ലയിൽ ആദ്യമായി വെളിയംകോട്  ജിഎച്ച്എസ്എസ് സ്കൂളിൽ യൂണിറ്റ് തല പ്രവർത്തനം ആരംഭിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ കെ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് നിഷിൽ എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാമൂഹ്യ സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ഫാത്തിമ ടീച്ചർ പ്രവർത്തന പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ, വെളിയംകോട്,പഞ്ചായത്ത് മെമ്പർ പ്രിയ, പ്രിൻസിപ്പാൾ നൂർ മുഹമ്മദ്, എസ് എം സി ചെയർമാൻ കെ ശശി  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എസ് ആർ ജി  കൺവീനർ ജയശ്രീ ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് പൊന്നാനി ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരായ അബ്ദുൽ ഹക്കീം,സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി.