23 March 2023 Thursday

പാലക്കാട് ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു

ckmnews

പാലക്കാട്: ധോണിയിൽ കാട്ടാനക്കൂട്ടം പശുവിനെ കുത്തി കൊന്നു. കരുമത്താൻപൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കൊന്നത്. അർദ്ധരാത്രി 12 മണിക്ക് ജിജോയുടെ വീട്ടിലേക്ക് എത്തിയ മൂന്ന് കാട്ടാനകൾ പശുവിനെ ആക്രമിക്കുകയായിരുന്നു. വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെയാണ് ആനക്കൂട്ടം ഓടിപ്പോയത്. ഇതിനിടെ പശുവിന് മാരകമായി പരിക്കേറ്റിരുന്നു.