20 April 2024 Saturday

ചങ്ങരംകുളം ചിയ്യാനൂരിൽ ഉത്സവത്തിനിടെ സംഘർഷം:പോലീസ് ലാത്തി വീശി ക്ഷേത്രത്തിന്റെ മതിൽകെട്ട് തകർന്ന് വീണ് 2 പേർക്ക് പരിക്ക്

ckmnews

ചങ്ങരംകുളം ചിയ്യാനൂരിൽ ഉത്സവത്തിനിടെ സംഘർഷം:പോലീസ് ലാത്തി വീശി

ക്ഷേത്രത്തിന്റെ മതിൽകെട്ട് തകർന്ന് വീണ് 2 പേർക്ക് പരിക്ക്

ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.സംഘർഷത്തിനിടെ ക്ഷേത്രമതിൽ കെട്ട് തകർന്ന് പരിക്കേറ്റ രണ്ട് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂക്കുതല ആശാരിമുക്ക് സ്വദേശി ദീപക്(19)ചിയ്യാനൂർ സ്വദേശി സൂരജ്(23)എന്നിവർക്കാണ് പരിക്കേറ്റത്.രാത്രി എട്ട് മണിയോടെ വരവ്കാർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിയതോടെയാണ് പോലീസ് ലാത്തി വീശിയത്.ക്ഷേത്രമതിൽ കെട്ടിനടുത്ത് തടിച്ച് കൂടി നിന്ന സ്ത്രീകൾ അടക്കമുള്ളവർ ഓടാൻ ശ്രമിച്ചതോടെയാണ് തിരക്കിനിടയിൽ മതിൽ കെട്ട് തകർന്നത്.പലരും ഇതിനിടയിൽ നിലത്ത് വീണു.തുടർന്ന് ഒരു വിഭാഗം പോലീസുമായി വാക്കേറ്റത്തിലായി.വാക്കേറ്റം തുടർന്നതോടെ ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി വീണ്ടും ലാത്തി വീശി കൂടി നിന്നവരെ വിരട്ടി ഓടിച്ചു.ഇതിനിടെയും പലർക്കും പരിക്കേറ്റു.