ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. അഞ്ച് കളി ബാക്കിയുണ്ട്. പതിനെട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്.
പ്ലേ ഓഫിലേക്ക് യോഗ്യത നേടുക ആറുടീമുകള്‍. ഇതില്‍ ഇടംപിടിക്കാന്‍ രണ്ടും കല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. അഞ്ചില്‍ മൂന്നിലെങ്കിലും ജയിച്ചാലേ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനാവൂ. ഏറ്റുമുട്ടാനുള്ളവരില്‍ ഏറ്റവും ദുര്‍ബലരാണ് ഈസ്റ്റ് ബംഗാള്‍. ലീഗിലെ ഒന്‍പതാം സ്ഥാനക്കാരാണെങ്കിലും കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കുക അത്ര എളുപ്പം ആയിരിക്കില്ല. കൊച്ചിയില്‍ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു
അവസാന നാല് കളിയും തോറ്റ് പ്ലേ ഓഫ് പ്രതീക്ഷിച്ച അവസാനിച്ച ഈസ്റ്റ് ബംഗാളിന് കൊച്ചിയിലെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ഒറ്റ ലക്ഷ്യമേയുണ്ടാവു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ച് തുടര്‍ പരാജയങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ദിമിത്രോസ് ഡയമന്റക്കോസ് ഗോള്‍ അടിക്കുന്നുണ്ടെങ്കിലും ടീമിന് കെട്ടുറപ്പ് ആയിട്ടില്ല. പ്രതിരോധനിരയുടെ പിഴവുകളാണ് വലിയ ആശങ്ക. 25 ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് 22 ഗോള്‍
കളിനിയന്ത്രിക്കേണ്ട മധ്യനിരയിലുമുണ്ട് ഒത്തിണക്കമില്ലായ്മ. ചെന്നൈയിന്‍, ബെംഗളുരു എഫ്‌സി, എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്‌സി എന്നിവരാണ് ബാക്കിയുള്ള എതിരാളികള്‍. ഇതുകൊണ്ടുതന്നെ പ്ലേഓഫില്‍ ഇടംപിടിക്കാന്‍ ഈസ്റ്റ് ബംഗാളിനെതിരെ മൂന്ന് പോയിന്റ് നേടേണ്ടത് കേരളാ ബ്ലാസ്റ്റേഴ്‌സിന് അനിവാര്യം.