28 March 2024 Thursday

കേരളബഡ്‌ജറ്റ് 2023 :മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി

ckmnews

സംസ്ഥാനത്ത് മെൻസ്ട്രുവൽ കപ്പ് പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. പരിസ്ഥിതി സൗഹാര്‍ദം ലക്ഷ്യമാക്കിയാണ് മെന്‍സ്‌ട്രല്‍ കപ്പ് പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ജെന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപ വകയിരുത്തും. വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി 50 കോടിയും വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി 10 കോടി രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി 10 കോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി.വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ വകയിരുത്തി. സൗജന്യ യൂണിഫോമിന് 140 കോടിയും ഉച്ച ഭക്ഷണത്തിന് 344. 64 കോടി രൂപയും അനുവദിച്ചു. സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേർക്കാണ് നിലവിൽ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബിൽഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു.


മോട്ടോർ വാഹന ഡെസ് കൂട്ടി. ഇതോടെ വാഹനങ്ങൾക്ക് വില കൂടും. കോടതി വ്യവഹാരങ്ങൾക്കും ചെലവേറും. കോടതി ഫീസ് വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.