25 April 2024 Thursday

കടവല്ലൂർ ഏകാദശി ദ്വാദശി വേല സമാപിച്ചു

ckmnews


 

പെരുമ്പിലാവ്:പ്രസിദ്ധമായ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള ദ്വാദശി വേല വരവ് നടന്നു.ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ ദ്വാദശിപ്പണ സമർപ്പണത്തിന് നിരവധി ഭക്തർ എത്തി. തുടർന്ന് ദ്വാദശിയൂട്ട് ഉണ്ടായിരുന്നു. വൈകീട്ട് 5 ന് പരമ്പരാകത ആചാരവേലകൾ ക്ഷേത്രത്തിൽ എത്തി വണങ്ങി.പറച്ചിരിക്കാവ്,ചീരംകുറ്റിഞാലില്‍,തെക്കൂട്ടുവളപ്പില്‍ എന്നീ പൂര്‍വിക സ്ഥാനങ്ങളില്‍നിന്നുമാണ് വേല വരുന്നത്.ക്ഷേത്രസന്നിധിയിൽ എത്തി വണങ്ങിയ ശേഷം കടവല്ലൂർ പാടശേഖരത്തിലെ വേല കണ്ടത്തിൽ എത്തി സമ്മേളിച്ചു.ഏകാദശിവേലയുടെ ഭാഗമായി പ്രാദേശിക കമ്മിറ്റികളുടെ കരിങ്കാളിക്കൂട്ടം,ശിങ്കാരിമേളം,നാഗസ്വരം,കാവടി,പ്രാചീന കലാരൂപങ്ങൾ, ബാന്റ് സെറ്റ്,തുടങ്ങിയവ ആഘോഷങ്ങൾക്ക്  വർണ്ണാഭമാക്കി.