23 April 2024 Tuesday

അധ്യാപക ദിനത്തില്‍ എംഎസ്എഫ് കോലിക്കരയിലെ അധ്യാപകരെ ആദരിച്ചു

ckmnews


ചങ്ങരംകുളം:സെപ്തംബർ അഞ്ച്  അധ്യാപകദിനം_അക്ഷര മുറ്റത്ത് അറിവിന് വെളിച്ചം പകർന്നു നൽകിയ പ്രിയ അധ്യാപകരെ അധ്യാപക ദിനത്തിൽ *ഗുരുവന്ദനം* എന്ന ശീർഷകത്തിൽ msf യൂത്ത്ലീഗ് കോലിക്കര യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കോലിക്കരയിലെ മുഴുവൻ അധ്യാപകരെയും അവരവരുടെ വീടുകളിലെത്തി ആദരിച്ചു .

ചാവക്കാട് നാഷണൽ ഹുദ സെൻട്രൽ സ്കൂൾ അദ്ധ്യാപകൻ നൗഷർ സാറിന് മൊമെന്റോ നൽകി മുസ്‌ലിംയുത്ത് ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ട്രഷറർ ജെഫീർ പള്ളിക്കുന്ന് ,പി.പി മുഹമ്മദ്,നിസാർ കോലിക്കര, മുഹമ്മദ് തെക്കേക്കര,അബ്ദുൽ വഹാബ്, ഷംസുദ്ധീൻ കോലിക്കര,ഫസലുദ്ധീൻ, ഷഹീം ,മുഹ്സിൻ എന്നിവർ സംബന്ധിച്ചു .