20 April 2024 Saturday

ചങ്ങരംകുളം പ്രസ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews



ചങ്ങരംകുളം പ്രസ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ബോഡി യോഗം പ്രസ് ക്ലബ്ബ് ഓഫീസല്‍ നടന്നു. സുധീര്‍ പള്ളിക്കര വരവുചെലവ് കണക്ക് അവതരിപ്പിച്ചു.പുതിയ വര്‍ഷത്തേക്കുള്ള വിവിധ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.റാഷിദ് നെച്ചിക്കല്‍, പ്രസന്നന്‍ കല്ലൂര്‍മ, റഷീദ് കെ മൊയ്തു, ഷാഫി ചങ്ങരംകുളം,മോഹന്‍ദാസ് മൂക്കുതല, ഗീരീഷ്‌ലാല്‍, ജീന മണികണ്ഠന്‍, ദാസ് കോക്കൂര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.രക്ഷാധികാരികളായ റസാക്ക് അരിക്കാട്, വി സെയ്ത് എന്നിവര്‍ തയ്യാറാക്കിയ ഭാരവാഹികളുടെ പാനല്‍ യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.സുധീര്‍ പള്ളിക്കര(ജനറല്‍ സെക്രട്ടറി),ദാസ് കോക്കൂര്‍(പ്രസിഡന്റ്),മോഹന്‍ദാസ് മൂക്കുതല(ട്രഷറര്‍),പ്രസന്നന്‍ കല്ലൂര്‍മ, ഷാഫി ചങ്ങരംകുളം (വൈസ്.പ്രസിഡന്റ്) ജീന മണികണ്ഠന്‍,ഗിരീഷ്‌ലാല്‍(ജോ. സെക്രട്ടറി) റാഷിദ് നെച്ചിക്കല്‍, റഷീദ് കെ മൊയ്തു എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.റാഷിദ് നെച്ചിക്കല്‍ അധ്യക്ഷനായി.ജീന മണികണ്ഠന്‍ നന്ദി പറഞ്ഞു.