19 April 2024 Friday

ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി

ckmnews

കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക (40) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു

ഫറോക്കിനു സമീപം കോടമ്പുഴയിലാണ് സംഭവം. ഭർത്താവിന്റെ സംശയ രോഗം കാരണം ഉപദ്രവിക്കുന്ന കാര്യം മല്ലിക അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.