19 April 2024 Friday

അധ്യാപക ദിനത്തില്‍ ഫാത്തിമ ടീച്ചറെ ഒതളൂര്‍ ഇന്ദിരാഭവന്‍ പ്രവര്‍ത്തകര്‍ ആദരിച്ചു

ckmnews


ചങ്ങരംകുളം: അധ്യാപക ദിനത്തോടനുബന്ധിച്ച് റിട്ടയേർഡ് അധ്യാപികയും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഒതളൂർ ഫാത്തിമ ടീച്ചറെ ഒതളൂർ ഇന്ദിരാഭവൻ പ്രവർത്തകർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.കെ.പി.സി.സി.മെമ്പർ എ.എം. രോഹിത് ഉദ്ഘാടനം ചെയ്തു.അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ഹംസ ഒതളൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ടി. ശരീഫ് മാസ്റ്റർ,  ഹക്കീം,  ലക്ഷ്മണൻ ചീനിക്കൽ,  ഹരിലാൽ ' ഇഖ്ബാൽ, സുധീർ ,അബി ,നന്ദനൻ ജനാർദ്ദനൻ ,ബഷീർ രതീഷ്, മണി, എന്നിവർ സംസാരിച്ചു.