27 March 2023 Monday

സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ckmnews

ആലപ്പുഴ :പോക്സോ കേസിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻ കാലാ വീട്ടിൽ ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്. സ്വകാര്യ സ്കൂൾ അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേർന്ന് ട്യൂഷൻ സെന്ററും നടത്തി വരുന്നുണ്ട്.

അധ്യാപകന്റെ ട്യൂഷൻ സെന്ററിൽ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ സിനിമ കാണിക്കുന്നതിനിടെ വിദ്യാർത്ഥിയോട് മോശമായി പെരുമാറുകയും, അക്രമം കാണിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിയെ തുടർന്ന്‌ പുന്നപ്ര എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്