അക്കിക്കാവിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് പരിക്ക്

അക്കിക്കാവിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
ചങ്ങരംകുളം സ്വദേശിയായ യുവതിക്ക് പരിക്ക്
പെരുമ്പിലാവ് :അക്കിക്കാവിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ
അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചങ്ങരംകുളം സൗപർണികയിൽ വീട്ടിൽ ജ്യോതിക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി ഏഴേക്കാലോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ഇരുവാഹനങ്ങളുടേയും മുൻ വശംതകർന്നു.
ചങ്ങരംകുളത്ത് നിന്ന് തേങ്ങകയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്ന ദോസ്ത് വാനും പെരുമ്പിലാവ് ഭാഗത്തേക്ക് വന്നിരുന്ന കാറുമാണ്കൂട്ടിയിടിച്ചത്.വാനിലെ ആർക്കും പരിക്കില്ല. അപകടത്തെതുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.പേരമംഗലം
ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും റോഡിന്റെ മധ്യഭാഗത്ത് നിന്നും നീക്കം ചെയ്തു.