25 April 2024 Thursday

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ സമ്പൂർണ പുത്രകാമേഷ്ടിയാഗ വിളംബരം നടത്തി

ckmnews

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ സമ്പൂർണ പുത്രകാമേഷ്ടിയാഗ വിളംബരം നടത്തി


എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ സമ്പൂർണ പുത്രകാമേഷ്ടിയാഗം വിളബരം നടത്തി. സ്വാമി ചിദാനന്ദപുരിയുടെ സാന്നിധ്യത്തിൽ കക്കാട് കാരണവപ്പാട്ട് മണക്കുളം ദിവാകര രാജയാണ് യാഗവിളംബരം ചെയ്തത്.സന്താനങ്ങളെ ലഭിക്കുന്നതിനായിട്ടാണ് പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 21 മുതൽ 28 വരെ  സമ്പൂർണ പുത്രകാമേഷ്ടിയാഗം  നടത്തുന്നത്.പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യാഗവിളബരം നടത്തി. യാഗ യജമാനൻ കല്ലൂർമ തോട്ടുപുറത്ത് ശങ്കരനാരായണനും പത്നി ശ്രീഷ അന്തർജനവുമാണ്.യാഗവിളംബരത്തിന് വിശിഷ്ഠാ അതിഥിയായി എത്തിയ സ്വാമി ചിദാനന്ദപുരിയെ വാദ്യഘോഷങ്ങളുടെയും താലത്തോടെയുമാണ് ക്ഷേത്രത്തിൽ സ്വീകരിച്ചത്.തുടർന്ന് നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്വാമി ചിദാനന്ദപുരിയുടെ സാന്നിധ്യത്തിൽ കക്കാട് കാരണവപ്പാട്ട് മണക്കുളം ദിവാകര രാജയാണ് യാഗവിളംബരം നടത്തിയത്.ജനറൽ കൺവീനർ അഡ്വ:കെ.ടി.അജയൻ യാഗവിശദീകരണം നടത്തി.പി.എം.മനോജ് എമ്പ്രാന്തിരി, ഏർക്കര ശങ്കരൻ നമ്പൂതിരി ,കെ .ടി രാമകൃഷ്ണൻ മാസ്റ്റർ,വി.ടി.ജയപ്രകാശൻ മാസ്റ്റർ, ബാലൻ കണ്ണത്ത്,പി.പി.ചക്കൻ കുട്ടി,പ്രഹ്ളാദൻ പൊന്നൂക്കര എന്നിവർ സംസാരിച്ചു.കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി സ്വാഗതവും കെ.എം. പരമേശ്വരൻ നമ്പൂതിരി നന്ദിയും പറഞ്ഞു.സമ്പൂർണ പുത്രകാമേഷ്ടിയാഗത്തിൻ്റെ ഭാഗമായി വിശേഷാൽ പൂജകൾ,കളംപാട്ട്,സാംസ്ക്കാരിക സമ്മേളനങ്ങൾ,കലാപരിപാടികൾ എന്നിവയും നടക്കും.മുൻകൂട്ടി ബുക്ക് ചെയ്യുന്ന ദമ്പതികൾക്കാണ് യാഗത്തിൽ പങ്കെടുക്കാൻ അവസരം നൽകുക. ബുക്ക് ചെയ്യുന്നതിന് http://www.puthrakameshtiyagam.com എന്ന വെബ്ബ്സൈറ്റ് സന്ദർശിക്കുക.ഫെബ്രുവരി 8-ാം തീയതി രാവിലെ 8 മണിക്ക് പെരുമ്പറമ്പ് ശ്രീ മഹാദേവൻ്റെ അനുജ്ഞ സ്വാമി സുനിൽ ദാസ് നിർവ്വഹിക്കും.