24 April 2024 Wednesday

ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 3ന് ആഘോഷിക്കും

ckmnews

ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി ക്ഷേത്രോത്സവം ഫെബ്രുവരി 3ന് ആഘോഷിക്കും


ചങ്ങരംകുളം:ചിയ്യാനൂർ മാങ്കുന്നത്ത് ഭഗവതി ക്ഷേത്രോത്സവം മകരം 20 ഫെബ്രുവരി 3ന് ആഘോഷിക്കും.പുലർച്ചെ നിർമ്മാല്യ ദർശനം,അഭിഷേകം,ഗണപതിഹോമം,ഉഷപൂജ,നടക്കൽ പറവെപ്പ്,കലത്ത് 11ന് ഉച്ചപൂജ,തുടങ്ങിയ ചടങ്ങുകളോടെ ഉത്സവം ആരംഭിക്കും.ഉച്ചക്ക് 3 മണിയോടെ മേളത്തോട് കൂടിയ പൂരം എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമാവും.തുടർന്ന് വിവിധ വരവുകളും ഉണ്ടാവും.ദീപാരാധനക്ക് ശേഷം കളംപൂജ,അത്താഴപൂജ എന്നിവ നടക്കും 4ന് പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവം സമാപിക്കും