20 April 2024 Saturday

സർവ്വകാല റെക്കോർഡിൽ സ്വർണ വില പവന് 42880

ckmnews

സർവ്വകാല റെക്കോർഡിൽ സ്വർണ വില പവന് 42880


തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.  


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 60 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5360 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 50 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4430  രൂപയാണ്.  വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു.  ഒരു ഗ്രാം വെള്ളിയുടെ  വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയർന്നത്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.