25 April 2024 Thursday

റിട്ടയേർഡ് അധ്യാപികയെ തലക്കടിച്ച് കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

ckmnews

തൃശ്ശൂർ: തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു. തൃശ്ശൂർ ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. റിട്ടയേർഡ് അധ്യാപികയായ വസന്ത തനിച്ചായിരുന്നു താമസം. വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു. ഗണേശമംഗലം സ്വദേശി ജയരാജൻ (60) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു. തലയ്ക്കേറ്റ മുറിവ് പിടിവലിയ്ക്കിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.