24 April 2024 Wednesday

ജില്ലാ പഞ്ചായത്ത് നവജ ഗ്രാമം വികസന സമിതി യോഗം ചേർന്നു

ckmnews

ജില്ലാ പഞ്ചായത്ത് നവജ ഗ്രാമം വികസന സമിതി യോഗം ചേർന്നു


എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയായ നവജ ഗ്രാമം പദ്ധതി മാറഞ്ചേരി ഡിവിഷനിൽ വെളിയങ്കോട്,പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വികസന സമിതി ചേർന്നു.പെരുമ്പടപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനിയുടെയും വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ താവളക്കുളം രണ്ടാം വാർഡിൽ ബ്ലോക്ക് മെമ്പർ പി അജയൻന്റെയും അധ്യക്ഷതയിൽ ഡിവിഷൻ മെമ്പർ എ കെ സുബൈർ പദ്ധതി ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ മെമ്പർ  മെഹറലിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയോടത്ത്  ഉദ്ഘാടന കർമ്മം നിർവഹിച്ചു.വ്യത്യസ്ത വാർഡുകളിൽ നടന്ന പരിപാടികളിൽ വാർഡ് മെമ്പർമാരായ സുനിത രതീഷ് വിജിത എന്നിവരും സി ഡി എസ്,എ ഡി എസ്, അങ്കണവാടി ടീച്ചർമാർ, ആശ വർക്കേഴ്സ്, എസ് സി,എസ് ഡി വികസന കോഡിനേറ്റർമാർ തുടങ്ങിയവരും  പൊതു രംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുത്തു