29 March 2024 Friday

വർദ്ദിച്ച് വരുന്ന വാഹനാപകടങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കണം:കോൺഗ്രസ്സ്

ckmnews

വർദ്ദിച്ച് വരുന്ന വാഹനാപകടങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കണം:കോൺഗ്രസ്സ്


ചങ്ങരംകുളം: സംസ്ഥാന പാതയിൽ വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും അടിയന്തിര സുരക്ഷാ നടപടികൾ സ്വീകരിക്കണം എന്ന്‌ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ആലംകോട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ട്രാഫിക് നിയന്ത്രണങ്ങൾ കാലോചിതമായ ഇടപെടലുകൾ നടത്തി റോഡ്‌ സുരക്ഷ ക്രമീകരണങ്ങൾ നടത്തണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ആലംകോട് മണ്ഡലം പ്രസിഡന്റ് പി ടി അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.