23 April 2024 Tuesday

ബജറ്റ് 2023: സിബിഐക്ക് 946 കോടി അനുവദിച്ചു, മുൻവർഷത്തേക്കാൾ 4.4% കൂടുതൽ

ckmnews

2023-24 ലെ കേന്ദ്ര ബജറ്റിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് 946 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ വർഷം അനുവദിച്ചതിലും 4.4 ശതമാനം അധികമാണ് കേന്ദ്ര ഏജൻസിക്കുള്ള ഈ വർഷത്തെ വിഹിതം. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് ഈ തുക.


സിബിഐയുടെ പരിശീലന കേന്ദ്രങ്ങളുടെ നവീകരണം, സാങ്കേതിക, ഫോറൻസിക് സപ്പോർട്ട് യൂണിറ്റുകൾ സ്ഥാപിക്കൽ, സമഗ്രമായ നവീകരണം, ഭൂമി/ഓഫീസ്/താമസ നിർമാണം എന്നിവ വാങ്ങൽ തുടങ്ങിയ വിവിധ പദ്ധതികൾക്കുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു. 2022-23 ലെ ബജറ്റിൽ ഏജൻസിക്ക് 841.96 കോടി എസ്റ്റിമേറ്റ് ചെയ്തിരുന്നെങ്കിലും വിഹിതം 906.59 കോടി രൂപയായി ഉയർത്തുകയായിരുന്നു.