23 April 2024 Tuesday

പൊന്നാനി മണ്ഡലത്തിൽ ചന്ദ്രിക കാമ്പയിന് തുടക്കമായി

ckmnews


ചങ്ങരംകുളം: സംസ്ഥാന മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചന്ദ്രിക ദിനപത്രം കാമ്പയിൻ്റ ഭാഗമായുള്ള പൊന്നാനി നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹനെ ആദ്യ വാർഷീക വരിക്കാരനായി ചേർത്ത് കൊണ്ട് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ നിർവ്വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ: വി ഐ എം അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ,ഫൈസൽ ബാഫഖി തങ്ങൾ, പി പി ഉമ്മർ, വി വി ഹമീദ്, വി കെ എം ഷാഫി, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, യു മുനീബ് സംബന്ധിച്ചു.