29 March 2024 Friday

കുന്നംകുളം കാണിപ്പയ്യൂരില്‍ വന്‍ വ്യാജ സ്പിരിറ്റ് വേട്ട:ഒരാള്‍ അറസ്റ്റില്‍

ckmnews

കുന്നംകുളം : കുന്നംകുളം കാണിപ്പയ്യൂരില്‍ വ്യാജ സ്പിരിറ്റുമായി ഒരാളെ എക്സൈസ് സംഘം  അറസ്റ്റ് ചെയ്തു.


കൊടുങ്ങല്ലൂര്‍ ശ്രീ നാരയണപുരം അത്താഴക്കാട് സ്വദേശി അവനിപ്പുള്ളി വീട്ടില്‍ സുരേഷ് ബാബു (59)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

430 ലിറ്റര്‍ സ്പിരിറ്റും 360 ലിറ്റര്‍ വ്യാജ കള്ളും എക്സൈസ് സംഘം പിടിച്ചെടുത്തു.


കുന്നംകുളം കാണിപ്പയ്യൂരില്‍ സ്പിരിറ്റും വ്യാജ വസ്തുക്കളും ചേര്‍ത്ത് കള്ള് നിര്‍മ്മിക്കുന്നുണ്ടെന്ന സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബുധനാഴ്ച്ച രാവിലെ കാണിപ്പയ്യൂരിലെ സുരേഷ് ബാബുവിന്റെ വാടക വീട്ടില്‍ എക്സൈസ് സംഘം പരിശോധന ടത്തിയത്.പരിശോധനയില്‍ വീടിന്റെ പുറക് വശത്ത് നിന്നും 50 ഓളം കന്നാസുകളിലായി സൂക്ഷിച്ച വ്യാജ സ്പിരിറ്റും കള്ള് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളും വിതരണത്തിനായി ഉപയോഗിക്കുന്ന മിനി പിക്കപ്പ് വാനും എക്സൈസ് സംഘം പിടിച്ചെടുത്തു