23 April 2024 Tuesday

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി.

ckmnews



എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് നവകേരളം കർമ്മ പദ്ധതിയുടെ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി.ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട്,മെമ്പർമാരായ ഹസൈനാർ നെല്ലിശ്ശേരി,അക്ബർ പനച്ചിക്കൽ, സെക്രട്ടറി ഹരിദാസൻ പി എസ് എന്നിവർ ആശംസ അറിയിച്ചു .ഐആർടിസി അസിസ്റ്റൻറ് കോഡിനേറ്റർ ഹാരിസ് മൂതൂര നന്ദിയും രേഖപ്പെടുത്തി