29 March 2024 Friday

മൂതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ckmnews

മൂതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം ആഘോഷിച്ചു


എടപ്പാൾ: മുതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നൊള്ളിപ്പ് നടന്നു. ശുകപുരം ദിലീപ് & പാർട്ടിയുടെ മേളം,മണ്ണാർതിറ, പൂതൻ, ക്ഷേത്ര ചടങ്ങ് വരവുകൾ, ദീപാരാധനയ്ക്ക് ശേഷം ഫാൻസി വെടിക്കെട്ട്,തുടർന്ന് ദേശവരവുകളും ഉണ്ടായി. തുടർന്ന് കേളി, രാത്രി 10 ന് മണ്ണാർക്കാട് ഹരി, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക എന്നിവ നടന്നു.