28 March 2024 Thursday

ചങ്ങരംകുളം താടിപ്പടിയില്‍ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം  താടിപ്പടിയിൽ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പരേതനായ കോട്ടേലവളപ്പിൽ സിദ്ധിയുടെ മകൻ മുഹമ്മദ്(43) ആണ് മരിച്ചത്.മക്കളായ ഹംന ജുബിൻ,ഹയ ആയിഷ എന്നിവർക്ക് പരിക്കേറ്റു.വളയംകുളം എംവിഎം സ്കൂളിൽ നിന്ന് മക്കളെ എടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മാതാവ് കദീജകുട്ടി.ഭാര്യ ഷെമീന.മക്കൾ ഹംന ജുബിൻ,ഹയ ആയിഷ,ഹാമിഷ് അർഫാൻ.സഹോദരങ്ങൾ റഷീദ്,സജ്ന