Ponnani
കെഎംസിസി ബഹ്‌റൈൻ പൊന്നാനി മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ പൊന്നാനി മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം:പ്രവർത്തക സംഗമം കെഎംസിസി ബഹ്‌റൈൻ ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷമീർ ബാവ ആദ്യക്ഷത വഹിച്ചു.കെഎംസിസി ബഹ്‌റൈൻ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണവും കെഎംസിസി സ്‌റ്റേറ്റ് സെക്രട്ടറി റഫീഖ് തോട്ടക്കര ആമുഖ പ്രഭാഷണവും നടത്തി. സീനിയർ നേതാവ് വിഎച്ച് അബ്ദുള്ള, ജില്ലാ നേതാക്കളായ റിയാസ് ഓമാനൂർ,വികെ റിയാസ്, ഷഫീഖ് പാലപ്പെട്ടി,എന്നിവർ ആശംസകൾ നേർന്നു.പുതിയ മെമ്പർ റഫീഖ് കറുക തിരുത്തിക്ക്
റഫീഖ് തോട്ടക്കര മെമ്പർഷിപ് നൽകി.സംഗമത്തിൽ 8 ഇന പ്രവർത്തന പദ്ധതിക്ക് രൂപം നൽകി.ജെഷീർ മാറോളിയിൽ സ്വാഗതവും ഷമീർ എസ്ആർബി നന്ദിയും പറഞ്ഞു.