25 April 2024 Thursday

സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടപ്പിച്ചു

ckmnews

സൗജന്യ നേത്ര  പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ എ എം എൽ പി സ്ക്കൂൾ കോക്കൂരിൽ സൈമൻസ് ഐ ഹോസ്പിറ്റൽ - കുന്നംകുളം, എക്സെല്ല ഡയഗ്നോസ്റ്റിക്ക് സെൻറർ പെരുമ്പിലാവും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സി ബേബി ചാക്കോ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ മാനേജർ അഷ്റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹീർ കെ.വി ഉദ്ഘാടന കർമ്മം നിർവഹിച്ചു.കടവല്ലൂർ രണ്ടാം വാർഡ് മെമ്പർ നസ്രത്ത് അബ്ദുൽ ഖാദർ വിശിഷ്ടാതിഥിയായി.പിടിഎ പ്രസിഡണ്ട് ഷരീഫ് കെ, വൈസ് പ്രസിഡണ്ട് നാസർ എം.എം എന്നിവർ ആശംസകൾ അറിയിച്ചു.