24 April 2024 Wednesday

ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാർ മരുന്ന് വിതരണം ചെയ്യുന്നതിനെ പ്രതിരോധിക്കും:കെപിപിഎ

ckmnews

ആരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാർ മരുന്ന് വിതരണം ചെയ്യുന്നതിനെ പ്രതിരോധിക്കും:കെപിപിഎ


എടപ്പാൾ:ഫാർമസിസ്റ്റുമാരല്ലാത്ത മറ്റു ഇതരജീവനക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്ന് വിതരണം ചെയ്യുന്നത് ആപത്താനെന്നും അതിനെതിരെ ശക്തമായ സമരനടപടികളുമായി മുന്നോട്ടു പോവുമെന്നും കെപിപിഎ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി.ഫാർമസിറ്റുമാരല്ലാത്ത ജീവനക്കാരിലൂടെയുള്ള  മരുന്ന് വിതരണ നിർദ്ദേശം ഔഷധ ഫാർമസി നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും നേർലംഘന മാണെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലിം ചങ്ങരംകുളവും സെക്രട്ടറി റഫീഖ് തിരൂരും  എടപ്പാളിൽ നടന്ന മീറ്റിങ്ങിൽ പറഞ്ഞു.പതിനായിരക്കണക്കിന് ഫാർമസിസ്റ്റുകൾ ജോലിയില്ലാതെ അലയുമ്പോൾ ഗവണ്മെന്റ് ചെയ്യുന്ന ഈ ആശാസ്ത്രിയ നടപടി വളരെ ഗുരുതമായി തന്നെ കാണുന്നു എന്നും യോഗം വിലയിരുത്തി.സെക്രട്ടറിയേറ്റ് അംഗം ലീന സ്വാഗതം പറഞ്ഞ യോഗത്തിൽ സുമയ്യ, ബേബി സ്കറിയ,അനീഷ് കുറ്റിയിൽ, അനിൽ തിരൂരങ്ങാടി, റഷീദ് തിരൂർ എന്നിവർ സംസാരിച്ചു.