17 April 2024 Wednesday

വാര്‍ഷിക പൊതുയോഗവും ഇന്ത്യ- പാക്ക് വാര്‍ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനവും നടന്നു

ckmnews

വാര്‍ഷിക പൊതുയോഗവും ഇന്ത്യ- പാക്ക് വാര്‍ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനവും നടന്നു


എടപ്പാള്‍:വാര്‍ഷിക പൊതുയോഗവും ഇന്ത്യ- പാക്ക് വാര്‍ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനവും നടന്നു.കുളങ്കര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന കെഎസ്ഇഎസ്എല്‍ സുവര്‍ണജൂബിലി സമാപന ആഘോഷവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത ധീര സൈനികരെ ആദരിച്ചു.യുദ്ധത്തില്‍ ജീവത്യാഗം കൈവരിച്ച വീരയോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.കെഎസ്ഇഎസ്എല്‍ പൊന്നാനി ബ്ലോക്ക് സെക്രട്ടറി പി രാജശേഖരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ്  ബാലകൃഷ്ണന്‍ മഞ്ഞക്കാട് അധ്യക്ഷത വഹിച്ചു. കേണല്‍ പിഎം ഹമീദ്, വര്‍ഗ്ഗീസ് കാപ്പില്‍ എനന്ിവര്‍ മുഖ്യ പ്രഭാഷണം നടത്തി.റാബിയ, കോമളം എസ് നായര്‍ ,ഗോപിനാഥന്‍ പിഎം, എംസി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.