24 April 2024 Wednesday

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം :പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ckmnews

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം :പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


എരുമപ്പെട്ടി:കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.ചേലക്കര കാവശ്ശേരി വേപ്പിലശ്ശേരി വീട്ടിൽ ഷൺമുഖ ഗുരുക്കളുടെ മകൻ മണികണ്ഠന്‍(50) ആണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് നാടിനെ നടുക്കിയ കുണ്ടന്നൂർ വെടിക്കെട്ട് അപകടം നടന്നത്.