25 April 2024 Thursday

സാംസ്കാരിക ഗ്രന്ഥശാല പെൺബുദ്ധിയും മറ്റ് പ്രധാന കഥകളും ചർച്ച ചെയ്തു

ckmnews

സാംസ്കാരിക ഗ്രന്ഥശാല പെൺബുദ്ധിയും മറ്റ് പ്രധാന കഥകളും ചർച്ച ചെയ്തു


ചങ്ങരംകുളം:സാംസ്കാരിക ഗ്രന്ഥശാല പെൺബുദ്ധിയും മറ്റ് പ്രധാന കഥകളും ചർച്ച ചെയ്തു.നവോത്ഥാന കാലത്തെ സ്ത്രീപക്ഷ എഴുത്തുകാരിയായ കെ സരസ്വതിയമ്മ തൻ്റെ ജീവിതം കൊണ്ടും കഥകൾ കൊണ്ടും പുരുഷമേധാവിത്വ പ്രവണതകളെ പ്രതിരോധിക്കുകയും നിഷേധിക്കുയും ചെയ്തു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.എം എം ബഷീർ ചർച്ചയുടെ മോഡറേറ്ററായി ഇസ്ഹാഖ് ഒതളൂർ പങ്കെടുത്തു കവി മുകുന്ദൻ ആലങ്കോട് ആശംസകൾ അറിയിച്ചു.സമരപഥങ്ങളിലെ പെൺപെരുമ എ കൃഷ്ണ കുമാരി രചിച്ച പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.