19 April 2024 Friday

മഹാത്മജിയുടെ ചരമവാർഷിക ദിനത്തിൽ ഈഴുവത്തിരുത്തിയിൽ ഗാന്ധി അനുസ്മരണം നടത്തി

ckmnews

മഹാത്മജിയുടെ ചരമവാർഷിക ദിനത്തിൽ ഈഴുവത്തിരുത്തിയിൽ ഗാന്ധി അനുസ്മരണം നടത്തി


പൊന്നാനി:രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കുന്ന മഹാത്മജിയുടെ ചരമവാർഷിക ദിനത്തിൽ ഈഴുവത്തിരുത്തിയിൽ ഗാന്ധി അനുസ്മരണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് സി വേലായുധൻ പതാക ഉയർത്തി. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ അസീസ്, കെ ജമാൽ കെ പി ഭാസ്കരൻ, വി പി ചന്ദ്രൻ, കെ സനീഷ്, കെ റിയാസ്, പി പപ്പൻ, ശശി എന്നിവർ പങ്കെടുത്തു സംസാരിച്ചു.