29 March 2024 Friday

ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്കൂൾ വാർഷിക ആഘോഷം സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്കൂൾ  വാർഷിക ആഘോഷം സംഘടിപ്പിച്ചു 


ചങ്ങരംകുളം:ചങ്ങരംകുളം എസ് എം ഇംഗ്ലീഷ് സ്കൂൾ  വാർഷിക ആഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി സിനിമ താരം ബിബിൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ വി അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകൻ നസീഫ്   വി. വി സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ ബേബി പ്രമോദ് വാർഷിക റിപ്പോർട്ട വതരിപ്പിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, അബ്ദുൽ ഖാദർ, കൃഷ്ണൻ പാവിട്ടപ്പുറം,അഖില മേനോൻ,റൈഹാൻ പി, തസ്‌നി അബ്ദുൽ ബഷീർ, വിനീത സി, സി കെ പ്രകാശൻ, ശശി പൂക്കേപുറത്ത്, ഹകീം പെരുമുക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിദ്യാർത്ഥികൾക്കുള്ള എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജിഷ സിപി നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു.