23 April 2024 Tuesday

മൂതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ നടക്കും

ckmnews

മൂതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ നടക്കും


എടപ്പാൾ: മുതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.വിശേഷാൽ പൂജകൾക്ക് ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നൊള്ളിപ്പ്, ശുകപുരം ദിലീപ് & പാർട്ടിയുടെ മേളം, മണ്ണാർതിറ, പൂതൻ, ക്ഷേത്ര ചടങ്ങ് വരവുകൾ, ദീപാരാധനയ്ക്ക് ശേഷം ഫാൻസി വെടിക്കെട്ട്, തുടർന്ന് ദേശവരവുകളും ഉണ്ടാകും.കേളി, രാത്രി 10 ന് മണ്ണാർക്കാട് ഹരി, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക എന്നിവ നടക്കും.